പ്രാർത്ഥന സംരക്ഷണ സംഗമം നടത്തി

കൊയിലാണ്ടി: തിരുവങ്ങൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ പ്രാർത്ഥന സംരക്ഷണ സംഗമം നടത്തി. പരിപാടി ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരും ഇളയിടത്ത് വേണുഗോപാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. പെരുങ്കുനി രാഘവൻ നായർ, വി.ടി സുരേന്ദ്രൻ, സിവി ബാലകൃഷ്ണൻ, കാവിൽ പി. മാധവൻ, മോഹനൻ, എം.പി മൊയ്ദീൻ കോയ, ഉണ്ണികൃഷ്ണൻ പൂക്കാട്, അവിനേരി ശങ്കരൻ, ഉണ്ണി തീയ്യക്കണ്ടി, രാധാകൃഷ്ണൻ കാര്യാവിൽ, ശിവദാസ് ചേമഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. വിജയൻ കണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.
