പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധിജിയുടെ ഇന്ത്യ എന്നതാണ് വിഷയം. 7-ാം ക്ലാസ് മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 23 ന് നടുവത്തൂർ സൗത്ത് എൽ.പി.സ്കൂളിലാണ് മത്സരം. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ 9446643741 നമ്പറിൽ ബന്ധപ്പെടണം.
