പ്രസംഗ–പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട് > അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ ഹൈസ്കൂള്‍, കോളേജ് (പ്ളസ് വൺ മുതല്‍ ഡിഗ്രിവരെ) വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി 14 ന് പ്രസംഗ–പ്രബന്ധ മത്സരം നടത്തും. രാവിലെ 10ന് ഇഎംഎസ് മെമ്മോറിയല്‍ സഹകരണ പരിശീലനകേന്ദ്ര (കോഴിക്കോട് തളി, സാമൂതിരി ഹൈസ്കൂള്‍ ഗ്രൌണ്ടിന് സമീപം) മാണ് വേദി. താല്‍പ്പര്യമുള്ളവര്‍ 13ന് അഞ്ചിന് മുമ്പ് 9037897598, 0495–2722529 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പലില്‍നിന്നും സാക്ഷ്യപത്രം കൊണ്ടുവരണം.
