KOYILANDY DIARY.COM

The Perfect News Portal

പ്രശാന്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

വടകര: മേപ്പയില്‍ കേന്ദ്രമായി നാലു വര്‍ഷമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പ്രശാന്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് സി.കെ. നാണു എം.എല്‍.എ. ഫ്ളാഗ് ഓഫ് ചെയ്ത് നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ. യുടെ പ്രത്യേക ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 4,21,000 രൂപയും സൊസൈറ്റിയുടെ 23, 933 രൂപയും ചെലവാക്കിയാണ് ആംബുലന്‍സ് തയ്യാറാക്കിയത്. സാധാരണ നിരക്കില്‍ നിന്നും ഇളവ് അനുപ്രവദിച്ചു കൊണ്ടാണ് ആംബുലന്‍സ് സര്‍വീസ് നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു. ആംബുലന്‍സിനായി 9946552364, 9495760707 നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

മേപ്പയില്‍ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് പി.കെ. രാമചന്ദ്രന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.കെ. മുരളി, കെ.കെ. തുളസീദാസ്, മുനിസിപ്പല്‍ കൗസിലര്‍മാരായ എ. കുഞ്ഞിരാമന്‍, കെ. ഷഖില, വി.പി. സിന്ധു, എം.പി. ഗംഗാധരന്‍, എം.കെ. മനോജ് എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *