KOYILANDY DIARY.COM

The Perfect News Portal

പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു

കൊച്ചി > പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു. ഞായറാഴ്ച പകല്‍11ന്  വൈറ്റിലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ഒരുവര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. മൃതദേഹം വൈറ്റില ജനതാ റോഡിലെ പഞ്ചവടി ഫ്ളാറ്റില്‍ പൊതുദര്‍ശനത്തിനു വച്ചു. സിനിമാ ലോകത്തുനിന്നുകള്‍പ്പെടെ ഒട്ടേറെ പേര്‍ അന്ത്യഞ്ജലിയര്‍പ്പിച്ചു. സംസ്കാരം തിങ്കളാഴ്ച പകല്‍ 10.30ന് രവിപുരം ശ്മശാനത്തില്‍.

Share news