പ്രവേശനോത്സവം തിമിർക്കുമ്പോൾ ബസ് സ്റ്റാൻഡിൽ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ

മുക്കം: ആടിയും പാടിയും സ്കൂളിൽ പ്രവേശനോത്സവം തിമിർക്കുമ്പോൾ ബസ് സ്റ്റാൻഡിൽ പ്ലക്കാർഡുകളുമേന്തി ഒരു കൂട്ടം കുട്ടികളെത്തിയത് കൗതുകമായി. പ്രവേശനോത്സവത്തിന്റെ ഭാഗമായി ചിലർ ബസ് സ്റ്റാൻഡിലും ലഡു വിതരണം ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഞങ്ങളെയും പരിഗണിക്കണേ, ഞങ്ങളെയും ബസ്സിൽ കയറ്റണേ എന്ന അപേക്ഷയോടെയുള്ള ആവശ്യങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായി മുക്കം ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികളെത്തിയത്.
