പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് എത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം 10.15 ന് ഹെലിക്കോപ്റ്ററില്‍ ചെങ്ങന്നൂരിലേക്ക് പോകും.
മഴക്കെടുതിയില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മിച്ചുനല്‍കുന്ന 1000 വീടുകളില്‍ 20 വീടുകള്‍ക്കുള്ള തുക ചടങ്ങില്‍ രാഹുലിന് കൈമാറും. ആലപ്പുഴയില്‍ വിശ്രമിച്ചശേഷം 3.45ന് ഹെലികോപ്ടറില്‍ അദ്ദേഹം ചാലക്കുടിയില്‍ എത്തും. ആറിന് പറവൂരിലെ സന്ദര്‍ശനത്തിനുശേഷം എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തും.

നാളെ രാവിലെ 10 ന് വിമാനത്തില്‍ കോഴിക്കോട്ടേക്കു പോകും. 10.45ന് കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്ററില്‍. 12.30 വരെ പ്രളയത്തില്‍ തകര്‍ന്ന കോട്ടത്തറ ഗ്രാമം സന്ദര്‍ശിക്കും. തുടര്‍ന്നു കോഴിക്കോട് വഴി ഡല്‍ഹിക്കു മടങ്ങും

