പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി

കൊച്ചി: കനത്തമഴയില്‍ കാലാവസ്ഥ മോശമായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി. കൊച്ചി നേവല്‍ബേസില്‍നിന്നും ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനെ തന്നെ തിരിച്ചിറക്കി . തുടര്‍ന്ന് നേവല്‍ ബേസില്‍ തന്നെ ഐഎന്‍എസ് സഞ്ജീവനി യുടെ സമീപമുള്ള കോണ്‍ഫറന്‍സ് ഹാളിലേക്ക് അവലോകന യോഗത്തിനായി പോയി.
ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് , കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം , റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്. പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയതാണ് പ്രധാനമന്ത്രി.

