പ്രതീക്ഷ റെസിഡൻസ് അസോസിയേഷന്റെ (കൊല്ലം) നാലാം വാർഷിക ജനറൽ ബോഡി യോഗം
കൊയിലാണ്ടി: കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ്റെ നാലാം വാർഷിക ജനറൽ ബോഡി യോഗം നാണം ചിറ പരിസരത്ത് നടന്നു. ചടങ്ങിൽ പ്രസിഡണ്ട് ബാലകൃഷ്ണൻ പണ്ടാരക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജോ: സിക്രട്ടറി അനിൽ കുമാർ താമരമംഗലം അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. തെരഞ്ഞെടുപ്പില് 30 അംഗ നിർവാഹക സമിതിയെയും 5 അംഗ ക്ഷണിതാക്കളെയും തെരഞ്ഞെടുത്തു.

രവീന്ദ്രൻ നികുഞ്ജം (പ്രസിഡണ്ട്), രവി തിരുവോത്ത്, ശശി കോമത്ത്, നളിനി ശ്രീശൻ നടുവിലക്കണ്ടി വൈസ് പ്രസിഡണ്ടുമാർ. വാസു വി.വി.കെ. (സിക്രട്ടറി), മനോജ് മറുവട്ടം കണ്ടി, സുരേന്ദ്രൻ കുട്ടത്ത് വീട്ടിൽ, മോളി തിരുവോത്ത് (ജോ: സിക്രട്ടറിമാർ). രാജീവൻ നടുവിലക്കണ്ടി (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. പരിപാടിയോടനുബന്ധിച്ച് നടന്ന കലാ വിരുന്നിൽ ശശികുമാർ എ.വി, ഗിരീഷ് താമരമംഗലം, നളിനി ശ്രീശൻ, അൻവിത ഗിരീഷ്, വിനോദ് താമരമംഗലം എന്നിവർ പരിപാടി അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഗോപി നായർ സ്വാഗതവും സുഗുണൻ കുനിയിൽ നന്ദിയും പറഞ്ഞു.


