പ്രതിഭാ പുരസ്ക്കാര വിതരണം നടത്തി

കൊയിലാണ്ടി: സേവാഭാരതിയുടെ വാർഷിക പഠനശിബിരവും, തൊഴിൽദാന പദ്ധതിയുടെ ഭാഗമായുളള ഓട്ടോറിക്ഷ വിതരണവും, പ്രതിഭാ പുരസ്ക്കാര വിതരണവും കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതനിൽ വെച്ച് നടന്നു.
അമൃത യൂണിവേഴ്സിറ്റിയിൽ നിന്നും ആസ്ട്രോ ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി കുഴിക്കാട്ട് ശ്രീഹരിയിൽ ഡോ: സത്യനാരായണനെ സേവാഭാരതി സംസ്ഥാന സംഘടനാ സിക്രട്ടറി യു.എൻ ഹരിദാസ് ഉപഹാരം നൽകി അനുമോദിച്ചു.
വിശ്വ സേവാഭാരതിയുടെ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി കുവൈത്തിൽ നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഇരിങ്ങൽ ഞെഴുക്കാട്ട് താരേമ്മൽ സുനിലിന് ചടങ്ങിൽ വെച്ച് ഓട്ടോറിക്ഷ നൽകി രാഷ്ട്രീയ സ്വയംസേവക സംഘം വടകര ജില്ലാ സംഘചാലക് ചാത്തോത്ത് രവീന്ദ്രൻ ഓട്ടോറിക്ഷയുടെ താക്കോൽദാനം നിർവ്വഹിച്ചു
വാർഷിക പഠനശിബിരം സേവാഭാരതി സംസ്ഥാന സംഘടനാ സിക്രട്ടറി യു.എൻ ഹരിദാസ് ഉദ്ഘാടനം ചെയ്തു
നിലവിലുള്ള പദ്ധതികളുടെ വിലയിരുത്തലും പുതിയ പദ്ധതികളെ പറ്റിയുള്ള ചർച്ചകളും രണ്ടു ദിവസങ്ങളിലായി നടന്ന ശിബിരത്തിൽ നടന്നു.
സംസ്ഥാന സംഘടനാ സിക്രട്ടറി യു.എൻ ഹരിദാസ്, വിശ്വ സേവാഭാരതി സംസ്ഥാന സിക്രട്ടറി രാജേട്ടൻ, മണികണ്ഠൻ (സേവാഭാരതി കോഴിക്കോട് )എന്നിവർ ശിബിരത്തിന് നേതൃത്വം നൽകി.
വിവിധ കാലാംശങ്ങളിലായി വി.കെ പ്രദീപൻ, മണികണ്ഠൻ പന്തലായനി, സോമൻസുമസുല, സുധീർ ചേലിയ, ആശാ ഭായ്, അശോകൻ, രാജൻ തുടങ്ങിയവർ സംസാരിച്ചു. സേവാഭാരതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് വി.എം മോഹനൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ സിക്രടറി രജി കെ.എം സ്വാഗതവും ട്രഷറർ മോഹനൻ കല്ലേരി നന്ദിയും പറഞ്ഞു.
