പോളിടെക്‌നിക് പ്രവേശനം 16, 17 തീയ്യതികളിൽ

കോഴിക്കോട് :പോളിടെക്‌നിക് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ടുമെന്റ് ലഭിച്ച വിദ്യാർഥികൾക്ക് 16, 17 തീയതികളിൽ പ്രവേശനം നൽകും. 16-ന് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്ങിലും 17-ന് കൊമേഴ്‌സ്യൽ പ്രാക്ടീസിലുമാണ് പ്രവേശനം.
അലോട്ടുമെന്റ് ലഭിച്ച വിദ്യാർഥികൾ പ്രോസ്പെക്ടസിൽ നിർദേശിച്ച രേഖകൾ, ഫീസ് അടയ്ക്കാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാർഡഡ് പി.ടി.എ. ഫണ്ടിനുള്ള തുക സഹിതം നിർദിഷ്ട ദിവസം രാവിലെ 10-ന് കോഴിക്കോട് വനിതാ പോളിടെക്നിക് കോളേജിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ-0495-2370714.

