KOYILANDY DIARY.COM

The Perfect News Portal

പൊലീസിലെ ചെറിയ പിഴവുകള്‍ പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കി: മുഖ്യമന്ത്രി

തിരുവനന്തപുരം:  പൊലീസിലെ ഒരു വിഭാഗത്തിനു പറ്റിയ ചെറിയ പിഴവ‌് പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. അവ തിരുത്തി മുന്നോട്ടുപോകാനും പൊതുജനക്ഷേമം മുന്‍നിര്‍ത്തി ആവശ്യമായ ഇടപെടലുകള്‍ നടത്താനും ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ക്രമസമാധാനച്ചുമതല വഹിക്കുന്ന ഡിവൈഎസ്‌പി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് പൊലീസ് ട്രെയ‌്നിങ് കോളേജില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ലോക്കപ്പുമര്‍ദനവും അനധികൃതമായി ആളുകളെ കസ്റ്റഡിയില്‍ വയ്ക്കുന്നതും വച്ചുപൊറുപ്പിക്കില്ല. ഇത്തരം തെറ്റുകള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അവരെ സര്‍വീസില്‍നിന്ന് പുറത്താക്കും. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിക്കണം. ജില്ലാ പൊലീസ് മേധാവിമാര്‍ സ്റ്റേഷനുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം.

വര്‍ഗീയശക്തികള്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കാന്‍ കഴിയണം. രാഷ്ട്രീയ പ്രശ്നങ്ങളോട് തികച്ചും നിഷ‌്പക്ഷ മായ നിലപാടു സ്വീകരിക്കണം. പൊലീസ‌്സ്റ്റേഷനുകള്‍ പ്രൊഫഷണലായ രീതിയില്‍ പൊതുജന നന്മയ‌്ക്കായി പ്രവര്‍ത്തിക്കണം. ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണം. പരാതിയുമായി എത്തുന്നവരോടു നന്നായി പെരുമാറണം. പരാതികള്‍ക്ക് രസീത് നല്‍കണം. പരാതിക്കാരെ വിശദമായി കേട്ട് വിവരങ്ങള്‍ അന്വേഷിച്ച്‌ എത്രയുംപെട്ടെന്ന് നടപടി സ്വീകരിക്കണം.

Advertisements

പൊലീസില്‍ ആധുനീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നവമാധ്യമങ്ങള്‍ വഴിയും മറ്റുമുള്ള ഭീഷണികള്‍ നേരിടാന്‍ സി ഡാക്കിന്റെ മാതൃകയില്‍ ഒരു ഏജന്‍സിക്ക് തുടക്കംകുറിക്കും. സാങ്കേതിക യോഗ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം അതത് മേഖലയില്‍ വിനിയോഗിക്കുന്നതിനു നടപടി സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക‌്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരും പങ്കെടുത്തു. സബ് ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അതത് ജില്ലയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തു.

മികച്ച പൊലീസ‌് സ‌്റ്റേഷനുകള്‍ക്കുള്ള അവാര്‍ഡും മുഖ്യമന്ത്രി സമ്മാനിച്ചു. ചാലക്കുടി പൊലീസ‌് സ‌്റ്റേഷന‌് ഒന്നാംസ്ഥാനവും ചേര്‍ത്തല സ‌്റ്റേഷന‌് രണ്ടാം സ്ഥാനവും തിരുവനന്തപുരം ഫോര്‍ട്ട‌് സ‌്റ്റേഷന‌് മൂന്നാംസ്ഥാനവും ലഭിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *