പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ – ദേവീ ക്ഷേത്രത്തിൽ ഇന്ന് വലിയവിളക്ക്

കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ചിറക്കല്‍ നിധീഷിന്റെ നേതൃത്വത്തില്‍ നടന്ന മേളം കാവ് പരിസരത്തെ പുളകമണിയിച്ചു. തുടര്‍ന്ന് കൊല്ലം അയനം നാടകവേദിയുടെ നാടകം അവനവന്‍ തുരുത്ത് നടന്നു.
ഇന്ന് വലിയ വിളക്ക് ദിവസം വൈകുന്നേരം മേളാസ്വാദകരുടെ മേളമായ വനമദ്ധ്യത്തിലെ പാണ്ടിമേളം ആസ്വദിക്കാന്‍ ആയിരങ്ങള്‍ ഒഴികിയെത്തും. രാവിലെ കുളിച്ചാറാട്ട്, തോറ്റം, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത്, പടിഞ്ഞാറെക്കാവില്‍ പള്ളിവേട്ട, നാഗത്തിന് കൊടുക്കല്‍, കിഴക്കെക്കാവില്‍ ഇരട്ട തായമ്പക, സിനിമാറ്റിക്ക് ഡാന്‍സ്, തിരുവാതിരക്കളി, നവീന വില്‍ കലാമേള വഞ്ചി, വിളക്കെഴുന്നള്ളി പ്പ്, കളമെഴുത്തും പാട്ടും തുടര്‍ന്ന് വെടിക്കെട്ട് എന്നിവ നടക്കും.
