KOYILANDY DIARY.COM

The Perfect News Portal

പൊന്‍മുടി ജലസംഭരണിയുടെ ഷട്ടറുകള്‍ തുറക്കും

ഇടുക്കി: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടുക്കി ജില്ലയില്‍ 6-10 -2018 , 7-10 -2018 എന്നീ തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് പ്രവചിച്ച സാഹചര്യത്തില്‍ പൊന്മുടി ജലസംഭരണിയില്‍ നിന്നും 5-10-2018 ന്(ഇന്ന്) രാവിലെ 10 മണി മുതല്‍ മൂന്ന് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് 100 ക്യുമക്സ് വെള്ളം മുതിരപ്പുഴയാറിലേക്ക് തുറന്ന് വിടുന്നതായിരിക്കും.

ഇക്കാരണത്താല്‍ പന്നിയാറിന്‍റെയും, മുതിരപ്പുഴയാറിന്‍റെയും, പെരിയാറിന്‍റെയും തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓക്ടോബര്‍ 5,6 തീയതികളില്‍ ഓറഞ്ച് അലര്‍ട്ടും 7 ന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള വിനോദ സഞ്ചാരം, .

(നീലക്കുറിഞ്ഞി സന്ദര്‍ശനം ഉള്‍പ്പടെ) അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിംഗ് ടൂറിസം, ഓഫ് റോഡ് ഡ്രൈവിംഗ് ടൂറിസം എന്നിവയും മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഭാര വാഹനങ്ങള്‍ പ്രത്രേകിച്ച്‌ തടി കയറ്റിയ ലോറി, ടൂറിസ്റ്റ് ബസ്സുകള്‍ എന്നിവയുടെ ഗതാഗതവും 2018 ഓക്ടോബര്‍ 5 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാക്കുന്നതു വരെ നിരോധിച്ച്‌ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *