KOYILANDY DIARY

The Perfect News Portal

പൊതു വിദ്യാലയങ്ങൾക്ക് മാതൃക: വന്മുകം MLP സ്‌കൂളിന് ഇന്ന് അഭിമാനിക്കാനേറെ

കൊയിലാണ്ടി: ചിങ്ങപുരം വിദ്യാഭ്യാസ മേഖലയിൽ ഒരു പൊതു വിദ്യാലയം കൊണ്ടുവന്ന മാറ്റങ്ങൾ ഒരു നാടിന് തന്നെ ഉണർവേകിയ കഥയാണ് മേലടി ഉപജില്ലയിലെ മൂടാടി പഞ്ചായത്തിലെ ചിങ്ങപുരം, വൻമുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിന് പറയാനുള്ളത്. വിദ്യാലയത്തിന്റെ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളിൽ നടപ്പിലാക്കിയ നവീന പരിഷ്കാരങ്ങളാണ് സ്കൂളിന് ഉണർവായത്. സാമൂഹികമായ ഇട പെടലുകളിലൂടെ, അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെ നാടിനെ ഒപ്പം നിർത്തിക്കൊണ്ട് സ്കൂളിന്റെ വിധിതന്നെ  മാറ്റിക്കുറിക്കാൻ ഈ വിദ്യാലയത്തിനായി.

VAN 2

രണ്ട് വർഷം മുമ്പ് വരെ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായ് കുറഞ്ഞ് 39 വരെ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലം നടപ്പിലാക്കിയ വേറിട്ടതും, വ്യത്യസ്ഥവുമായ പ്രവർത്തന പദ്ധതികളിലൂടെ കഴിഞ്ഞ വർഷം കുട്ടികളുടെ എണ്ണം 60 ആയി. ഒപ്പം അടച്ചു പൂട്ടൽ ഭീഷണിയും അകന്നു. ഒരു ഘട്ടത്തിൽ പ്രദേശം ഒന്നടങ്കം എഴുതിത്തള്ളിയ ഈ വിദ്യാലയത്തെ സമൂഹം ഒന്നടങ്കം ഇന്ന് നെഞ്ചേറ്റിക്കഴിഞ്ഞു.
ഈ അധ്യയന വർഷം ഒന്നാം തരത്തിൽ വന്ന 30 കുട്ടികൾ അടക്കം ആകെ 33 കുട്ടികൾ പുതിയതായി പ്രവേശനം നേടിയിട്ടുണ്ട്. വിദ്യാലയത്തിലുണ്ടായിരുന്ന  ആകെ കുട്ടികളുടെ (60) പകുതിയിലധികം കുട്ടികൾ (30+3) പുതിയതായി പ്രവേശനം നേടാനെനെത്തിയതിൽ ഏറെ സന്തോഷത്തിലാണ് അധ്യാപകരും, PTA കമ്മറ്റിയും. വിദ്യാലയം ഏറ്റെടുക്കുന്ന വേറിട്ട പ്രവർത്തനങ്ങളെല്ലാം തന്നെ പത്ര-ദൃശ്യ മാധ്യമങ്ങൾ വഴിയും, സോഷ്യൽ മീഡിയ വഴിയും അതാത് ദിവസം തന്നെ പൊതു സമൂഹത്തിലേക്കെത്തിച്ച് കൊണ്ടാണ് വിദ്യാലയം ശക്തമായ തിരിച്ചുവരവ് നടത്തിയത്. പ്രധാന പ്രവർത്തനങ്ങൾ ഫേസ് ബുക്ക് ലൈവിലൂടെയും നൽകുന്നുണ്ട്.
VAN 3
പ്രസിഡന്റ് ഉൾപ്പെടെ 13 അംഗ എക്സിക്യൂട്ടിവും വനിതകളായ ഈ വിദ്യാലയത്തിലെ PTA കമ്മറ്റിക്ക് കഴിഞ്ഞ വർഷത്തെ മികച്ച PTA ക്കുള്ള വിദ്യഭ്യാസ വകുപ്പിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്, ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള നല്ല പാഠം അവാർഡ്, വിദ്യാലയ മികവിന് SSA യുടെ മികവ് പുരസ്കാരം ഉൾപ്പെടെ ഉപജില്ലാ, ജില്ലാ തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ഈ വിദ്യാലയം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കരസ്ഥമാക്കിയിട്ടുണ്ട്. പ്രധാനാധ്യാപിക എൻ. ടി. കെ. സീനത്ത്, പി.ടി.എ. പ്രസിഡൻറ് എൻ. ശ്രീഷ്ന, എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
VAN 4
സ്കൂളിലെ മുഴുവൻ കുട്ടികളുടെയും പണക്കുടുക്കകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുന്ന “എന്റെ പണക്കുടുക്ക ജീവകാരുണ്യ പദ്ധതി ” , അസംബ്ലി,  കുട്ടികളുടെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷി എന്നിവയിലൂടെ പൊതുസമൂഹത്തിന്റെയും സർക്കാർ ഏജൻസികളുടെയും ശ്രദ്ധപിടിച്ചുപറ്റാൻ സാധിച്ചു എന്നത് തുടർ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനവും അംഗീകാരവുമായാണ് സ്‌കൂൾ അധികൃതരും പി. ടി. എ. കമ്മിറ്റിയും ഇതിനെ നോക്കി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *