KOYILANDY DIARY.COM

The Perfect News Portal

പൊക്കിള്‍കൊടി മുറിച്ച ബ്ലേഡ് കൊണ്ട് തന്നെ കുഞ്ഞിന്റെ കഴുത്തും അറുത്തു

കോഴിക്കോട്: ബാലുശ്ശേരി സ്വദേശിനി റിന്‍ഷ പ്രസവിച്ച ഉടന്‍ തന്റെ കുഞ്ഞിന്റെ കഴുത്ത് മുറിച്ചത് പൊക്കിള്‍ കൊടി മുറിച്ച്‌ മാറ്റിയ അതേ ബ്ലേഡ് കൊണ്ടു തന്നെ. പ്രസവിച്ച ഉടന്‍ അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിള്‍ കൊടി ബന്ധം സ്വയം വിച്ഛേദിച്ച ആ അമ്മ കുഞ്ഞിന്റെ കഴുത്തും അതേ ബ്ലേഡിന് തന്നെ മുറിക്കുകയായിരുന്നു. അല്‍പ്പസമയത്തിനകം ചോരവാര്‍ന്ന് കുഞ്ഞ് മരണത്തെ പുല്‍കുകയും ചെയ്തു. എനിക്ക് വേറെ വഴിയില്ലായിരുന്നു, പറ്റിപ്പോയി റിന്‍ഷയുടെ കുറ്റസമ്മതം കേട്ട് നടുങ്ങിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരും നാട്ടുകാരും.

കുഞ്ഞിനെ കൊന്നതായിരുന്നോ എന്ന പൊലീസുകാരുടെ ചോദ്യത്തിന് അതെയെന്ന് സമ്മതം മൂളിയതോടെ മജിസ്ട്രേറ്റിന്റെ സമ്മതത്തോടെ മെഡിക്കല്‍ കോളേജില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ ചികിത്സയ്ക്ക് വീടുകയായിരുന്നു. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞതോടെ കാന്‍സര്‍ ബാധിതയായ അമ്മയ്ക്കും സഹോദരനുമൊപ്പം സ്വന്തം വീട്ടിലായിരുന്നു റിന്‍ഷ താമസിച്ചിരുന്നത്. കാന്‍സര്‍ ബാധിതയായതോടെ അമ്മയ്ക്ക് ജോലിക്ക് പോവാനോ മറ്റോ സാധിച്ചില്ല. റിന്‍ഷ ജോലിക്ക് പോവാനും തുടങ്ങി. ഇതിനിടെ ഗര്‍ഭിണിയായെങ്കിലും ആരേയും അറിയിച്ചില്ല. നാട്ടുകാര്‍ അറിയാതിരിക്കാന്‍ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നുവെന്നും മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് റിന്‍ഷ പൊലീസിനോട് വ്യക്തമാക്കുന്നത്.

എന്നാല്‍ വളരെ രഹസ്യമായി നടത്തിയ പ്രസവ സമയത്ത് അമ്മയുടേയും കുഞ്ഞിന്റെയും കരച്ചില്‍ ഒരേ സമയം കേട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. കൊലപാതകം നടത്തിയെങ്കിലും പ്രസവാനന്തര ചികിത്സയ്ക്കായി പൊലീസ് കാവലില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ് റിന്‍ഷയിപ്പോള്‍. എങ്കിലും കുഞ്ഞിനെ കൊന്നതില്‍ അവരിപ്പോള്‍ പശ്ചാത്തപിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

Advertisements

നാട്ടുകാരുമായി ഒട്ടും തന്നെ അടുപ്പമില്ലാത്ത കുടുംബമാണ് ഇവരുടേത്. റിന്‍ഷ ഗര്‍ഭിണിയാണെന്ന സംശയം അയല്‍പക്കകാര്‍ അടക്കം റിന്‍ഷയുടെ അമ്മയോടും സഹോദരനോടും പറഞ്ഞുവെങ്കിലും ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാരെ അകറ്റി നിര്‍ത്താനായിരുന്നു റിന്‍ഷ ശ്രമിച്ചത്. അമ്മയും സഹോദരനും റിന്‍ഷയുടെ രഹസ്യ പ്രസവത്തിന് ഒത്താശ ചെയ്യുകയും ചെയ്തു. അതേസമയം കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന ചോദ്യത്തിന് റിന്‍ഷ പൊലീസുകാര്‍ക്ക് മൊഴി നല്‍കിയിട്ടില്ല.

കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് പാറമുക്കിലാണ് റിന്‍ഷയും കുടുംബവും താമസിച്ച്‌ വരുന്നത്. മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷമായിരിക്കും തുടര്‍ നടപടിയുമായി പൊലീസ് മുന്നോട്ട് പോവുക. അതേസമയം റിന്‍ഷയുടെ സഹോദരന്റെ ചില കൂട്ടുകാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *