പേരാമ്പ്ര പോസ്റ്റോഫീസിന് മുമ്പിൽ മാർച്ചും ധർണയും നടത്തി
പേരാമ്പ്ര: അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, ഉച്ചഭക്ഷണ വിഭാഗം ജീവനക്കാർ എന്നിവർ ഉൾപ്പെടുന്ന സ്‌കീം വർക്കേഴ്‌സ് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ജീവനക്കാർ പേരാമ്പ്ര പോസ്റ്റോഫീസിന് മുമ്പിൽ മാർച്ചും ധർണയും നടത്തി. .ഐ.ടി.യു. ജില്ലാകമ്മിറ്റി അംഗം പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. പി. നാരായണൻ അധ്യക്ഷത വഹിച്ചു.

ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, സ്‌കൂൾ പാചകത്തൊഴിലാളികളുമടങ്ങുന്ന സ്‌കീം വർക്കേഴ്‌സ് മേഖലയിലെ വനിതകൾക്ക് അമിത ജോലിഭാരമാണ്. കേന്ദ്രസർക്കാരിൻ്റെ കണക്കിൽ ജീവനക്കാരോ തൊഴിലാളികളോ അല്ലാത്തതിനാൽ സേവന, വേതന വ്യവസ്ഥകളിൽ ഉൾപ്പെടുന്നില്ലെന്നും ആരോപിച്ചായിരുന്നു സമരം. 21,000 രൂപ അടിസ്ഥാന വേതനം, ഇ.എസ്.ഐ. ആനുകൂല്യം പ്രോവിഡന്റ് ഫണ്ട് എന്നീ തൊഴിൽ സുരക്ഷാ സംവിധാനങ്ങൾ അനുവദിക്കുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സിപത്മാവതി, കെ.പി. നിഷ, ഷീജ, എന്നിവർ സംസാരിച്ചു.


