KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയിൽ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: തേങ്ങയില്‌നിന്ന് വൈവിധ്യമാര്ന്ന മൂല്യവര്ധിത ഉത്പന്നങ്ങള് ഉണ്ടാക്കാന് സര്ക്കാര് പദ്ധതിക്ക് രൂപംനല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചക്കിട്ടപാറയില് പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര് കമ്പനിയുടെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം.    തേങ്ങയ്ക്ക് വിലലഭിക്കാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന് പ്രയാസമനുഭവിക്കുന്നവരാണ് നാളികേര കര്ഷകര്. കേരത്തിന്റെ നാടാണെങ്കിലും മൂല്യവര്ധിത ഉത്പന്നങ്ങള് ഉണ്ടാക്കാന് കര്ഷകര്ക്ക് കഴിയുന്നില്ല.

തെങ്ങിന്റെ വാണിജ്യപരമായ സാധ്യതകള് ഉപയോഗപ്പെടുത്തി ന്യായമായ വില ലഭിച്ചാലേ തെങ്ങുകൃഷി മെച്ചപ്പെടൂവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  മറ്റു കാര്ഷിക ഉത്പന്നങ്ങളോട് താരതമ്യപ്പെടുത്തിയാല് തേങ്ങയ്ക്ക് വിലവര്ധനയുണ്ടാകുന്നില്ല. കൃഷിക്കാരുമായി ചര്ച്ചചെയ്യാതെ രൂപംനല്കുന്ന അന്താരാഷ്ട്ര കരാറുകളാണ് കാര്ഷിക ഉത്പന്നങ്ങള്ക്ക് ആപത്തായിമാറിയത്. മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങള് ഉണ്ടാക്കാന് കഴിഞ്ഞാല് വിപണി തേടിവരും.

ജനങ്ങള് രൂപംകൊടുത്ത കമ്പനിയുടെ ഉത്പന്നങ്ങള് വിശ്വാസ്യത നേടിയാല് ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തൊഴില് മന്ത്രി. ടി.പി. രാമകൃഷ്ണന് അധ്യക്ഷനായി.  പ്ലാന്റ് ഓഫീസ് നാളികേര വികസന ബോര്ഡ് വൈസ് ചെയര്മാന് പി.സി. മോഹനന് ഉദ്ഘാടനം ചെയ്തു.

Advertisements

രണ്ടാംഘട്ട ഓഹരിശേഖരണത്തിലെ ആദ്യ ഓഹരി മലബാര് ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദില്‌നിന്ന് മുഖ്യമന്ത്രി ഏറ്റുവാങ്ങി.  കോക്കനട്ട് ഓയില് പ്ലാന്റ് കെ. ദാസന് എം.എല്.എ.യും റിസര്ച്ച് ലാബ് പുരുഷന് കടലുണ്ടി എം.എല്.എ.യും ബോട്ടില് ബോവര് യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും ഉദ്ഘാടനം ചെയ്തു.

കണ്‌സ്യൂമര് ഫെഡ് ചെയര്മാന് എം. മെഹബൂബ്, കെ.ഡി.സി. ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്, ശരദിന്ദുദാസ്, ജയിംസ് പി. ജോര്ജ്, കെ.എസ്. സെബാസ്റ്റ്യന്, സൈമണ് സക്കറിയ, ഓംകുമാര് കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, സുജാത മനക്കല്, എ.കെ. ബാലന്, പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, കെ. സുനില്, ജിതേഷ് മുതുകാട്, കമ്പനി ചെയര്മാന് ഇ.എസ്. ജെയിംസ്, ഡയറക്ടര് ഉമ്മര് തണ്ടോറ, സി.ഇ.ഒ. ഉണ്ണിക്കൃഷ്ണന് കെ. നായര് തുടങ്ങിയവര്  സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *