പേരാമ്പ്രയിൽ ഒളവക്കുന്നേല്‍ – എളമ്പുച്ചാല് റോഡ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറില്‍ പെട്ട നവീകരിച്ച ഒളവക്കുന്നേല്‍ – എളമ്പുച്ചാല് റോഡിന്റെ ഉദ്ഘാടനം മെമ്പര്‍ കെ.കെ.ലീല നിര്‍വ്വഹിച്ചു. എം.ടി.തോമസ് മണ്ണാറത്ത് അദ്ധ്യക്ഷത വഹിച്ചു.
പി.സി. മൈക്കിള്‍ പ്ലാത്തോട്ടത്തില്‍, സന്തോഷ് കോശി, ഒ.ടി.ഇബ്രാഹിം, ജോപ്പന് കുറുപ്പശ്ശേരി, സുബൈദ മൂരിക്കുന്നുമ്മല്, അന്നമ്മ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്നു ലക്ഷം രൂപ വകയിരുത്തിയാണ് പ്രവര്‍ത്തി നടത്തിയത്.

