പെരുവട്ടൂരിൽ തേങ്ങാ കൂടയ്ക്ക് തീ പിടിച്ചു

കൊയിലാണ്ടി: പെരുവട്ടൂരിൽ തേങ്ങാ കൂടയ്ക്ക് തീ പിടിച്ചു. പെരുവെട്ടൂരിലെ അൽഫജർ കുട്ട്യാലിയുടെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാ കൂടയ്ക്കാക്കാണ് ഇന്ന്‌ഉച്ചയോടെ തീ പിടിച്ചത്.
കൊയിലാണ്ടിയിൽ നിന്നും ലീഡിംഗ് ഫയർമാൻ കെ. എസ്.സുജാതന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ കെ.ബിനീഷ്, ടി.നിഖിൽ, മുഹമ്മദ് ഗുൽഷാദ്, ഹോം ഗാർഡ് കെ.പി.സുരേഷ് കുമാർ, ഡ്രൈവർമാരായ അഭിലാഷ്, ജ്യോതി കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിയണക്കുകയായിരുന്നു. ഏകദേശം 10000 ത്തോളം നാളീകേരം കത്തിനശിച്ചിട്ടുണ്ട്.

