KOYILANDY DIARY

The Perfect News Portal

പൂർവ്വ വിദ്യാർത്ഥിയുമായുള്ള കൂടിക്കാഴ്ച വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി

കൊയിലാണ്ടി: കവി, ഗായകൻ, പിന്നെ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് തുടങ്ങി വിവിധ രംഗങ്ങളിൽ ശ്രദ്ധേയനായിത്തീർന്ന ദിലീഫ് മഠത്തിൽ എന്ന പൂർവ്വ വിദ്യാർത്ഥിയുമായുള്ള കൂടിക്കാഴ്ച പുതിയ തലമുറയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരു അനുഭവമായി. വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി മന്ദങ്കാവ് എഎൽപി സ്കൂളിലെ  ഹെഡ്മിസ്ട്രസ്, സഹാദ്ധ്യാപകർ, പി.ടി.എ പ്രസിഡണ്ട്, സ്കൂൾ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ ഒരു സംഘം അദ്ദേഹത്തിൻ്റെ വീട്ടിലെത്തി പൂച്ചെണ്ട് നല്കി സ്നേഹാദരം കൈമാറി.
കവിതയെപ്പറ്റിയും തൻ്റെ കവിതകളുടെ രചനാ സാഹചര്യത്തെപ്പറ്റിയും സംഗീതത്തെപ്പറ്റിയും തന്റെ ഔദ്യോഗിക പ്രവർത്തനമണ്ഡലത്തെപ്പറ്റിയും അദ്ദേഹം കുട്ടികളുമായി ആശയവിനിമയം നടത്തി. ഗാനങ്ങളും സ്വന്തം കവിതകളും കുട്ടികളുടെ മുന്നിൽ ആലപിച്ചുകൊണ്ട് കലയുടെയും സാഹിത്യത്തിന്റെയും അഭൗമലോകത്തിലേയ്ക്ക് സഞ്ചരിക്കവേ കൃത്യനിർവ്വഹണത്തിലും കടമകളിലും നാം ബദ്ധശ്രദ്ധരായിരിക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. ക്രമസമാധനപാലനത്തെക്കുറിച്ച് കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ധേഹം മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *