പൂണെയില്‍ ട്രക്കില്‍ കാറിടിച്ച് ഒമ്പത് വിദ്യാര്‍ഥികള്‍ മരിച്ചു

പൂണെ: ട്രക്കിലേക്ക് കാര്‍ ഇടിച്ച് കയറി പൂണെയില്‍ ഒമ്പത് മരണം. ശനിയാഴ്ച പുലര്‍ച്ചെ പൂണെ-സോളാപൂര്‍ ഹൈവേയിലായിരുന്നു അപകടം. പൂണെയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെ കദംവാക് വാസ്തിയിലാണ് അപകടമുണ്ടായത്.
രാജ്ഗ്രാഹില് നിന്ന് യുവാതിലേക്ക് തിരികെ വരുന്നവരാണ് സോലാപൂരിന് സമീപം അപകടത്തില്‍പ്പെട്ടത്. ട്രക്കിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 19 മുതല്‍ 23 വയസ് വരെ പ്രായമുള്ളവരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

