KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയത്തിൽ സംഗീതോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൻ്റെ മുപ്പത്തി എട്ടാമത് സംഗീതോത്സവം പ്രശസ്ത ഗാന രചയിതാവും മുൻ മലയാളം സർവകലാശാല വൈസ് ചാൻസലറുമായ ഡോ.ജയകുമാർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.  കലാലയത്തിലൊരുക്കിയ മലബാർ സുകുമാരൻ ഭാഗവതർ സംഗീത മണ്ഡപത്തിൽ പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി,  പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ എന്നിവർ ദീപ പ്രകാശനം നടത്തി.

കലാലയം പ്രസിഡണ്ട്  യൂ കെ. രാഘവൻ  അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവദാസ് കാരോളി , കാശി പൂക്കാട്, കൺവീനർ എം പ്രസാദ് എന്നിവർ സംസാരിച്ചു.

പ്രഥമ ദിനത്തിൽ മലബാർ സുകുമാരൻ ഭാഗവതർ മുപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പ് അവതരിപ്പിച്ച കച്ചേരി സംഗീതാസ്വാദകർക്കു മുമ്പിലെത്തും. ഹരിപ്പാട് കെ പീ എൻ പിള്ള, പുല്ലാങ്കുഴൽ വിദഗ്ദൻ ചാലക്കുടി ഏ.കെ. രഘുനാഥ്, പ്രൊഫ. കാവും വട്ടം വാസുദേവൻ, രാമൻ നമ്പൂതിരി , കലാനിലയം ഹരി,  സത്യൻ മേപ്പയ്യൂർ, അജിത്ത് നമ്പൂതിരി  മുതലായവർ തുടർന്നുള്ള ദിവസങ്ങളിൽ കച്ചേരികൾ അവതരിപ്പിക്കും.

Advertisements

കലാലയം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഭരതനാട്യം, ഗാന മഞ്ജരി എന്നിവയും  സംഗീതോത്സവ വേദിയിൽ അരങ്ങിലെത്തും. പൂക്കാട് കലാലയം ഫേസ് ബുക്ക് പേജ് വഴിയാണ് പരിപാടികൾ സംഗീത പ്രേമികൾക്കു മുന്നിലെത്തുന്നത്.  വിജയദശമി ദിനത്തിൽ  വിവിധ കലാപoന ക്ലാസ്സുകളിലേയ്ക്കുള്ള പ്രവേശനം ആരംഭിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *