പൂക്കാട് കലാലയത്തിൽ വിജയീസംഗമം നടന്നു

കൊയിലാണ്ടി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയികളായ മുഴുവൻ കലാലയം വിദ്യാർത്ഥികളേയും പൂക്കാട് കലാലയത്തിൽ അനുമോദിച്ചു. SSA ജില്ലാ പ്രൊജക്ട് ഓഫീസർ എം. ജയകൃഷ്ണൻ വിജയീസംഗമം ഉദ്ഘാടനം ചെയ്തു. കെ.പി ഉണ്ണിഗോപാലൻ അധ്യക്ഷത വഹിച്ചു.
യു.കെ രാഘവൻ മാസ്റ്റർ, എം. ജയകൃഷ്ണൻ എന്നിവർ കുട്ടികൾക്കുളള സമ്മാനങ്ങൾ വിതരണം ചെയ്തു. അൻപത്തഞ്ചോളം വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. പി.ടി.എ വൈസ് പ്രസിഡണ്ട് പി.കെ രാജേന്ദ്രൻ സംസാരിച്ചു. പി. അച്ചുതൻ സ്വാഗതവും, കലാലയം ജനറൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

