പൂക്കാട് കലാലയത്തിൽ ദേശീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ദേശീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റെറിന്റെയും, കേരള സർക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭരത് ഭവന്റെയും സഹകരണത്തോടെയാണ് ഇന്ത്യൻ മൺസൂൺ ഫെസ്റ്റ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
ആഗസ്ത് 9 ന് ബുധനാഴ്ച വൈകിട്ട് 5.30നാണ് പരിപാടി. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരടങ്ങിയ നൃത്ത സംഘമാണ് പരിപാടികൾ അവതരിപ്പിക്കുക. പഞ്ചാബിന്റെ നാടോടി നൃത്തം ബംഗ്ര, ഉത്തർപ്രദേശിന്റെ മയൂരനൃത്തം, കർണ്ണാടകത്തിന്റെ ഡ്രം ഡാൻസ്, സെല്ലുകുണിത, തമിഴ്നാടിന്റെ കരകയാട്ടവും , കാവടിയാട്ടവും, ഒറീസയുടെ സാമ്പൽപുരി നൃത്തം, ആന്ധ്രയുടെ ഗരഗളു ,തെലുങ്കാനയുടെ ദിം’ സഡാൻസ്, ഗുജറാത്തിന്റെ സിദ്ധിധ മൽ, എന്നി അരങ്ങിലെത്തുന്നത്.

