പൂക്കാട് കലാലയത്തിൽ ഗുരുസ്മരണ
 
        കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്ന സംഗീതാചാര്യൻ മലമ്പാർ സുകുമാരൻ ഭാഗവതരുടെ 17-ാം ചരമവാർഷികം ഗുരുസ്മരണയായി ഏപ്രിൽ 22 ന് ഞായറാഴ്ച.ആചരിക്കുന്നു. തുടർന്ന് എം.വി.എസ്. പൂക്കാടിന്റെ സ്മൃതി മണ്ഡപത്തിൽ ദീപപ്രകാശനം , തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ നേതൃത്വത്തിൽ കേളികൊട്ട്, കലാലയം വിദ്യാർത്ഥികളും സൃഹൃത്തുക്കളും നടത്തുന്ന പുഷ്പാർച്ചന, സമൂഹ കീർത്തനാലാപനം.
ശാസ്ത്രീയ രംഗത്തെ യുവപ്രതിഭയെ കണ്ടെത്താനായി നടക്കുന്ന ഗാന പ്രഭാ പുരസ്കാര നിർണ്ണയത്തിന് സത്യൻ മേപ്പയ്യൂർ, ഗംഗാധരൻ കുറുവങ്ങാട്, ഭാവന കോഴിക്കോട് എന്നിവർ നേതൃത്വം നൽകും. മലമ്പാർ സുകുമാരൻ ഭാഗവതർ പുരസ്കാര സമർപ്പണം തബല വിദ്വാൻ ഉസ്താദ് ഹാരിസ് ഭായിക്ക് സമർപ്പിക്കും. 15001 രൂപയും യു.കെ.രാഘവൻ രൂപകല്പന ചെയ്ത പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരം.

പരിപാടി നാടൻ കലാകാരൻ ഗോവിന്ദ രാജ ഉൽഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി, ബാലൻ നായർ മേപ്പയ്യൂർ, യു.കെ.രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.



 
                        

 
                 
                