പൂക്കാട് കലാലയത്തില്‍ തിയ്യേറ്റര്‍ ട്യൂട്ടോറിയല്‍ ആരംഭിച്ചു

കൊയിലാണ്ടി: കേരള സംഗീത നാടക അക്കാദമി പൂക്കാട് കലാലയത്തിന്റെ സഹകരണത്തോടെ തിയ്യേറ്റര്‍ ട്യൂട്ടോറിയല്‍ (നാടകക്കളരി) ആരംഭിച്ചു. 4 വയസ്സിനും 17 വയസ്സിനും ഇടയിലുള്ള നാടകാഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ സമഗ്രവികാസം സാധിച്ചെടുക്കാനും സര്‍ഗ്ഗശേഷി സംപോഷിപ്പിക്കലും ലക്ഷ്യമിട്ട് ഒരു വര്‍ഷം നീളുന്ന നാടകക്കളരിയുടെ കേരളത്തിലെ ആദ്യത്തെ സംരഭമാണ് പൂക്കാട് കലാലയത്തില്‍ തുടക്കം കുറിച്ചത്.
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഡോ. ശ്രീകുമാര്‍ നാടകക്കളരി ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.എന്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട്, ക്യാമ്പ് ഡയരക്ടര്‍ മനോജ് നാരായണന്‍, കലാലയം സെക്രട്ടറി ശിവദാസ് കാരോളി, മധു, പ്രോഗ്രാം സെക്രട്ടറി പി.പി.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

