പൂക്കാട് കലാലയം – ആവണിപ്പൂവരങ്ങിന് വര്‍ണ്ണാഭമായ തുടക്കം

കൊയിലാണ്ടി: പൂക്കാട് കലാലയം വാര്‍ഷികാഘോഷമായ ആവണിപ്പൂവരങ്ങിന് വര്‍ണ്ണാഭമായ തുടക്കം. നൂറ് കണക്കിന് കലാകാരന്‍മാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ സാഹിത്യകാരന്‍ കെ. പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഡോ.പി.കെ.ഷാജി, യൂ.കെ.രാഘവന്‍, കെ.രാധാകൃഷ്ണന്‍, വിജയന്‍ കണ്ണഞ്ചേരി, എം.പ്രസാദ് എന്നിവര്‍ സംസാരിച്ചു. യൂ.കെ.രാഘവന്‍, കെ.രാജഗോപാല്‍, പി.പി.വാണി എന്നിവര്‍ക്ക് കലാലയം പ്രസിഡന്റ് ശിവദാസ് ചേമഞ്ചേരി വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. കെ.ടി.അപര്‍ണ്ണയ്ക്ക് നൃത്തകലാമികവിനുളള രാജരത്‌നം പിളള സ്മാരക എന്‍ഡോവ്‌മെന്റ് പി.ജി.ജനാര്‍ദ്ദനന്‍ വാടാനപ്പളളി സമര്‍പ്പിച്ചു.
ശാസ്ത്രീയ നൃത്തങ്ങള്‍, സംഘ നൃത്തം, സംഘഗാനങ്ങള്‍ എന്നിവ തുടര്‍ന്ന് വേദികളില്‍ അരങ്ങേറി. ഞായറാഴ്ച വൈകീട്ട് സമാപന സമ്മേളനം ആര്‍ട്ടിസ്റ്റ് മദനന്‍ (ആര്‍ട്ട് എഡിറ്റര്‍ മാതൃഭൂമി) ഉദ്ഘാടനം ചെയ്യും. കവി പി. കെ. ഗോപി അധ്യക്ഷത വഹിക്കും. നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഡോ. എ. എസ്. അനൂപ് കുമാര്‍, യൂ.കെ.രാഘവന്‍, ശിവദാസ് കാരോളി എന്നിവരെ ചടങ്ങില്‍ ആദരിക്കും.
