പൂക്കാട് ഈസ്റ്റ് റോഡിലെ കടകൾക്ക് നേരെ കല്ലേറ്

കൊയിലാണ്ടി: പൂക്കാട് ഈസ്റ്റ് റോഡിലെ കടകൾക്ക് നേരെ കല്ലേറ്. കടകളുടെ ഗ്ലാസും, ബോർഡുകളും തകർന്നു. ഇന്നു പുലർച്ചെയാണ് സംഭവം സെയിൻ ബേക്കറി, പഴയ എം.കെ.ബ്രദേഴ്സിന്റെ കട, അൽമാസ് ഫൂട്ട് വേർ തുടങ്ങിയ ഷോപ്പുകളുടെ ബോർഡും, കടയുടെ മുകൾ നിലയിലെ ഗ്ലാസുകളുമാണ് കല്ലെറിഞ്ഞ് തകർത്തത്.
50,000ത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വ്യാപാരികൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സെയിൻ ബേക്കറിക്കാണ് കൂടുതൽ നഷ്ടമുണ്ടായത്. സംഭവത്തിൽ ബേക്കേഴ്സ് അസോസിയേഷൻ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കടകൾ തകർത്ത സാമൂഹ്യ ദ്രോഹികൾക്കെതിരെ കർശന നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. എം.ടി.ചന്ദ്രൻ, ടി.പി. ഇസ്മായിൽ, ഫിറോസ് പയ്യോളി, നാഫി. കെ, റാഷിക്ക് തുണേരി എന്നിവർ സംസാരിച്ചു.

