പുസ്തക ചങ്ങാതി പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ബി.ആർ.സിയും തിരുവങ്ങൂർ യു.പി സ്‌ക്കൂളും സംയുക്തമായി കൂടുകൂട്ടാൻ പുസ്തക ചങ്ങാതി പരിപാടി സംഘടിപ്പിച്ചു. നട്ടെല്ലിനു പരിക്കുപറ്റി സ്‌ക്കൂളിൽ പോകാൻ കഴിയാതെ വീട്ടിൽ തന്നെ വിശ്രമിക്കുന്ന അരിബ്‌ജിസ്താന് കൂടുകൂട്ടാൻ പുസ്ത ശേഖരം ഒരുക്കുകയും , വിദ്യാർത്ഥികളും അദ്ധ്യാപകരും ബി.ആർ.സി ട്രെയ്‌നർമാരും അരീബിന്റെ വീട്ടിലെ നിത്യ സന്ദർശകരായി മാറുകയും ചെയ്യും.
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് നിർവ്വഹിച്ചു. ബി.പി.ഒ എം.ജി ബൽരാജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി. വേണുഗോപാൽ, വി.എച്ച് ഹാരിഷ് എന്നിവർ സംസാരിച്ചു.

