പുറമേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്

നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂര്‍ പെരുമുണ്ടശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. പെരുമുണ്ടശ്ശേരി മണ്ണുപ്പൊയില്‍ കൃഷ്ണന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. വീടിന്റെ ജനല്‍ ഗ്ളാസ് തകര്‍ന്നു. സംഭവം നടന്ന ഉടനെ നാദാപുരം കണ്ട്രോള് റൂം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും കല്ലെറിഞ്ഞവര്‍ കടന്നു കളഞ്ഞിരുന്നു.
