പുരന്ദരദാസര്‍ പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി മലരി കലാമന്ദിരത്തിന്റെ പുരന്ദരദാസര്‍ പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മലരി കലാമന്ദിരം കൈരളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന നവരാത്രി സംഗീതാരാധനയോടനുബന്ധിച്ച് ഒക്ടോബര്‍ 9-ന് സംഗീതജ്ഞന്‍ പാലക്കാട് പ്രേംരാജ് പുരസ്‌കാരം സമര്‍പ്പിക്കും.
