പുത്തൂർതാഴ തിരുമംഗലത്ത്- പുതേരിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കെ. ദാസൻ എം.എൽ.എയുടെ 2020-2021 വർഷത്തെ ആസ്തി വികസന നിധിയിൽ നിന്നും 18 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച കൊയിലാണ്ടി നഗരസഭയിലെ വിയ്യൂർ 9-ാം വാർഡിലെ പുത്തൂർതാഴെ തിരുമംഗലത്ത് പുതേരിക്കുന്ന് റോഡിന്റെ ഉദ്ഘാടനം കാനത്തിൽ ജമീല MLA നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, വാർഡ് കൗൺസിലർ ഷീബ അരീക്കൽ, കുഞ്ഞിരാമൻ മുന്ന തുടങ്ങിയവർ സംബന്ധിച്ചു.

