പുതുപ്പണം ജെ എന്‍ എം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
വടകര : വടകര എം എല്‍ എ സി കെ നാണുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വടകര നഗരസഭ നിര്‍മിച്ച പുതുപ്പണം ജെ എന്‍ എം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ഡിഡിഇ ഇ കെ സുരേഷ് കുമാര്‍ നിര്‍വഹിച്ചു. സംസ്ഥാന മേളകളില്‍ സമ്മാനം നേടിയവര്‍ക്ക് ഉള്ള ഉപഹാരം വടകര ഡിഇഒ സദാനന്ദന്‍ മാണിയോത്ത് വിതരണം ചെയ്തു.
മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ പി ഗീത , വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ഗോപാലന്‍, റീന ജയരാജ്, കെ ടി കെ ചന്ദ്രി, എ പി മോഹനന്‍, കെ കുഞ്ഞിക്കണ്ണന്‍, പുറന്തോടത്ത് സുകുമാരന്‍, പ്രൊഫ കെ കെ മഹമ്മൂദ്, സിസില്‍ കുമാര്‍ വി, സി കുമാരന്‍, കൊയിലോത്ത് ബാബു, ടി വി ബാലകൃഷ്ണന്‍, സിന്ധു ബി എസ്‍ , പി ബാലന്‍ , എം ഇ സുരേഷ്, ടി സി സത്യനാഥന്‍, ജയകുമാര്‍ വി, വിഷ്ണു എസ്, വി രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

