KOYILANDY DIARY.COM

The Perfect News Portal

പുതിയ ഫീച്ചര്‍ ഫോണുകളുമായി എംഫോണ്‍ വിപണിയില്‍

കേരളത്തിന്റെ സ്വന്തം സ്മാര്‍ട്ട്ഫോണ്‍ സംരംഭമായ എംഫോണ്‍ പുതിയ ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. കാഴ്ചയിലും ഗുണത്തിലും പ്രത്യേകതകള്‍ ഉള്ളതാണ് എംഫോണ്‍ ഫീച്ചര്‍ ഫോണുകള്‍. എംഫോണ്‍ 180, എംഫോണ്‍ 280, എംഫോണ്‍ 380 എന്നീ മുന്ന് ഫോണുകള്‍ ആണ് വിപണിയില്‍ എത്തിയിട്ടുള്ളത്.

ഉയര്‍ന്ന ക്വാളിറ്റിയുള്ള മെറ്റീരിയല്‍ ഉപയോഗിച്ച്‌ മാത്രം നിര്‍മ്മിച്ച ഫീച്ചര്‍ ഫോണുകളാണ് എംഫോണ്‍ വിപണിയിലെത്തിക്കുന്നത്. കനം കുറവാണെങ്കിലും ബാറ്ററി ബാക്കപ്പ്, സൗണ്ട് ക്വാളിറ്റി എന്നിവയിലേറെ മുന്നിലാണ് എംഫോണ്‍.

എംഫോണ്‍ 180

Advertisements

2,4 ഇഞ്ച് ഡിസ്പ്ലേ ഉള്ള മോഡല്‍ ആണ് എംഫോണ്‍ 180. പോളി കാര്‍ബോണറ്റ് മെറ്റീരിയലില്‍ തിര്‍ത്ത എംഫോണ്‍ 180 കാഴ്ചയില്‍ മികച്ചതാണ്. 1800എംഎഎച്ച്‌ ബാറ്ററിയുള്ള ഈ മോഡലിന് ഒരു ആഴ്ചയായിലധികം ബാറ്ററി നില്‍ക്കും. VGA ക്യാമറ, വീഡിയോ റെക്കോഡര്‍, ഫയല്‍ മാനേജര്‍, ഇന്റര്‍നെറ്റ്, മ്യൂസിക് പ്ലേയര്‍, സൗണ്ട് റെക്കോര്‍ഡര്‍, കാല്‍ക്കുലേറ്റര്‍, കലണ്ടര്‍, എന്നിവയുള്ള എംഫോണ്‍ 180 യില്‍ വിവിധ ഗെയ്മുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

32 എംബി റാമുള്ള ഈ മോഡലിന് മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജിബി വരെ സ്റ്റോറേജ് സ്വകാര്യം ഉയര്‍ത്താന്‍ സാധിക്കും. ഡ്യൂവല്‍ സിം പ്രവര്‍ത്തിപ്പിക്കാവുന്ന ഈ മോഡല്‍ ഡ്യൂവല്‍ സ്റ്റാന്‍ഡ് ബൈയും നല്‍കുന്നു. 3D സറൗണ്ട് സൗണ്ട് ടെക്നോളജിയും ഈ മോഡലിന്റെ സവിശേഷതയാണ്.

എംഫോണ്‍ 280

2 .4 ഇഞ്ച് ഡിസ്പ്ലേ ഉള്ള എംഫോണ്‍ 280 സി.എന്‍.സി അലുമിനിയം മെറ്റലില്‍ ഫ്രണ്ട് പാനല്‍ തീര്‍ത്തിരിക്കുന്നു അതിനാല്‍ കാഴ്ചയില്‍ മറ്റ് ഫീച്ചര്‍ ഫോണുകളില്‍ നിന്ന് വളരെ വ്യത്യസ്തവും മികവുറ്റതമാണ്. 1500 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വീഡിയോ റെക്കോര്‍ഡറോട് കൂടിയ VGA ക്യാമറയും, ഇന്റര്‍നെറ്റ്,മ്യൂസിക് പ്ലേയര്‍, എഫ് എം റേഡിയോ, സൗണ്ട് റെക്കോര്‍ഡര്‍,കാല്‍ക്കുലേറ്റര്‍ കലണ്ടര്‍ എന്നീ എന്നി സവിശേഷതകളുള്ള എംഫോണ്‍ 280-ക്ക് 32ജിബി വരെ മെമ്മറി ഉയര്‍ത്തുവാനും സാധിക്കും.

എംഫോണ്‍ 380

രൂപത്തില്‍ 280-യോട് സാമ്യമെങ്കിലും ഡിസ്പ്ലേയുടെ വലുപ്പത്തില്‍ മുന്നിലാണ് എംഫോണ്‍ 380. 6 ദിവസത്തിലധികം ബാറ്ററി സ്റ്റാന്‍ഡ് ബൈ നല്‍കുന്ന മോഡലാണ് ഇത്.

SD കാര്‍ഡിലൂടെ 32 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താന്‍ സൗകര്യമുള്ള ഈ എംഫോണ്‍ മോഡലിന് ഇന്റര്‍നെറ്റ്, കാമറ, വീഡിയോ റെക്കോര്‍ഡര്‍, മ്യൂസിക് പ്ലേയര്‍, എഫ് എം റേഡിയോ, സൗണ്ട് റെക്കോര്‍ഡര്‍,ഓര്‍ഗനൈസര്‍, കലണ്ടര്‍, കാല്‍ക്കുലേറ്റര്‍ എന്നീ ഫീച്ചറുകള്‍ ലഭ്യമാണ്.

ഡ്യൂവല്‍ സിം പ്രവര്‍ത്തിപ്പിക്കാവുന്ന ഈ മോഡല്‍ ഡ്യൂവല്‍ സ്റ്റാന്‍ഡ് ബൈയും നല്‍കുന്നു. പുതിയ 4 മോഡലുകള്‍ ലോഞ്ച് ചെയ്തതോടുകൂടി മൊത്തം 7 മോഡലുകള്‍ ഓണം വിപണിയില്‍ എത്തിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *