പുതിയറയില്‍ നേതാജി റോഡില്‍ വീടിന് തീപിടിച്ചു

കോഴിക്കോട്: പുതിയറയില്‍ നേതാജി റോഡില്‍ വീടിന് തീപിടിച്ചു. വീട്ടിനുള്ളില്‍ അകപ്പെട്ട വയോധികയെയും ചെറുമകനെയും രക്ഷപ്പെടുത്തി. റിട്ട. എ.എസ്.ഐ. നങ്ങച്ചംകണ്ടിപറമ്പ് ജയപ്രകാശിന്റെ വീടിനാണ് ഞായറാഴ്ച വൈകീട്ട് 4.30-ന് തീപിടിച്ചത്. വീടിന്റെ പിന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിപ്പോയി. ജയപ്രകാശിന്റെ അമ്മയും എണ്‍പതുകാരിയുമായ കൗസല്യ, മകന്റെ മകന്‍ അശ്വിന്‍ (18) എന്നിവര്‍ വീടിനുള്ളിലുണ്ടായിരുന്നു.
സംഭവസമയത്ത് യാദൃച്ഛികമായി സ്ഥലത്തെത്തിയ ജയപ്രകാശ് മുറിക്കുള്ളില്‍ അകപ്പെട്ടുപോയ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ബീച്ച്, വെള്ളിമാട്കുന്ന് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തി രണ്ട് മണിക്കൂറോളം ശ്രമിച്ച ശേഷമാണ് തീയണച്ചത്. തീപ്പിടിത്തത്തിന് കാരണം വ്യക്തമായിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ബീച്ച് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.ഐ. ഷംസുദ്ദീന്‍, ലീഡിങ് ഫയര്‍മാന്‍ കെ.എസ്. സുനില്‍, ഫയര്‍മാന്മാരായ പി. ഷാജി, പി.ടി. ഉണ്ണികൃഷ്ണന്‍, ടി. അബ്ദുള്‍ കരീം, പി. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

