പുതിയകാവ് ക്ഷേത്രക്കുളം നവീകരണത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവ് ക്ഷേത്ര കുളത്തിന്റെ നവീകരണത്തിന്റെ തറക്കല്ലിടൽ കർമ്മം ക്ഷേത്രം തന്ത്രി ഊരാളൻ നരിക്കിനി എടമന ഇല്ലത്ത് മോഹനൻ നമ്പൂതിരി നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജയശങ്കർ ഭട്ട്, ക്ഷേത്രപരിപാലന സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നവീകരണ കമ്മിറ്റി ഭാരവാഹികളായ രാമചന്ദ്രൻ മാസ്റ്റർ, എൻ.കെ.മനോജ്, സി.പി.മോഹനൻ, സുമേഷ് പുതിയകാവിൽ തുടങ്ങിയവരും പങ്കെടുത്തു.
