പീഡനo: മാതാവും രണ്ടു യുവാക്കളും റിമാന്‍ഡില്‍

പെരിന്തല്‍മണ്ണ: പടപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മാതാവും രണ്ടുയുവാക്കളും റിമാന്‍ഡില്‍. തിരൂര്‍ എഴൂര്‍ സ്വദേശി ജയ്സല്‍(19), നിറമരുതൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസ്(19) എന്നിവരും കുട്ടികളുടെ മാതാവുമാണ് റിമാന്‍ഡിലായത്. ശനിയാഴ്ച പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഒളിവില്‍പോയ മുഖ്യപ്രതിക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പെരിന്തല്‍മണ്ണ സി.ഐ. എ.എം.സിദ്ദീഖ് പറഞ്ഞു. കുട്ടികളുടെ മാതാവിലൂടെ വിവരമറിഞ്ഞ പ്രതി മുങ്ങുകയായിരുന്നു. പതിമൂന്നും പതിനൊന്നും വയസ്സുള്ള കുട്ടികള്‍ പീഡനത്തിനിരയായതായി മലപ്പുറം ചൈല്‍ഡ്ലൈനില്‍ ലഭിച്ച ഫോണ്‍കോളിനെത്തുടര്‍ന്ന് നടത്തിയഅന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.

