പി.പി രാമകൃഷ്ണന്‍ നിര്യാതനായി

തലശ്ശേരി: സിപിഐഎം തലശ്ശേരി മുന്‍ ഏരിയാ കമ്മിറ്റി അംഗവും ദീര്‍ഘകാലം അവിഭക്ത മാഹി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും സിഐടിയു മാഹി മേഖലാ പ്രസിഡന്റുമായിരുന്ന മയ്യഴി പുത്തലം പുത്തലത്ത് പൊയില്‍ ഹൗസില്‍ പി. പി. രാമകൃഷ്ണന്‍ നിര്യാതനായി.അദ്ദേഹത്തിന് 74 വയസ്സായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സംസ്കാരം പകല്‍ മൂന്നിന് മാഹി പൊതു ശ്മശാനത്ത് നടക്കും. ഭാര്യ: പി പി രാധ (സിപിഐ എം ചൂടിക്കോട്ട ബ്രാഞ്ചംഗം ). മക്കള്‍: രേഷ്മ (തലശേരി റൂറല്‍ ബാങ്ക് സായാഹ്ന ശാഖ – തലശേരി, സി പി ഐ എം പുത്തലം ബ്രാഞ്ചംഗം),

വിജേഷ് (യുവജനക്ഷേമ ബോര്‍ഡ് – സാഹസിക അക്കാദമി കണ്ണൂര്‍ -സി പി ഐ എം പുത്തലം ബ്രാഞ്ചംഗം), മരുമക്കള്‍: അനില്‍കുമാര്‍ (ബിസിനസ് – തളിപ്പറമ്ബ്), ശരണ്യ മുഴപ്പിലങ്ങാട് (അധ്യാപിക സെന്‍റ് മേരീസ് സ്കൂള്‍ തലശേരി)സഹോദരങ്ങള്‍: രാജി ( മൊകേരി ), പരേതരായ ദെച്ചു, മാതു.

