KOYILANDY DIARY

The Perfect News Portal

പി. ജയരാജന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വടകരയിൽ ആവേശം അണപൊട്ടി

വടകര: ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി പി. ജയരാജന്റെ പേര് തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതോടുകൂടി എൽ.ഡി.എഫ്. പ്രവർത്തകർ പ്രത്യേകിച്ച് സി.പി.ഐ.എം. പ്രവർത്തകർ ആവേശത്തിലായിരിക്കുകയാണ്. പ്രഖ്യപനം വന്ന ഉടനെ തന്നെ മണ്ഢലത്തിലെ
വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ പ്രകടനങ്ങൾ നടത്തുകയുണ്ടായി. ഇന്ന് വൈകീട്ട് എല്ലാ ബൂത്തുകളിലും പ്രകടനം നടത്താൻ എൽ.ഡി.എഫ്. ആഹ്വാനം ചെയ്ത് കഴിഞ്ഞു. മാധ്യമങ്ങിൽ പേര് വന്ന ഉടനെത്തന്നെ ജയരാജന്റെ ഫ്‌ളക്‌സ് പലയിടത്തും ഉയർന്ന് കഴിഞ്ഞു. രണ്ട് തവണ എം.എൽ.എ.ആയി വിജയിച്ച ജയരാജൻ മികച്ച നിയമസഭാ സാമാജികൻ എന്ന നിലയിൽ നടത്തിയ പ്രവർത്തനം കേരളത്തിൽ ചർച്ചക്ക് വിധേയമായിരുന്നു.

കൂടാതെ സി.പി.ഐ.എംന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സംഘാടകൻ എന്ന പേരും ജയരാജന് തന്നെ സ്വന്തം. കണ്ണൂർ ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കാൻ ഇന്നത്തെ നിലയിൽ പാർട്ടിയെ വളർത്തി വലുതാക്കിയതിലും നായനാർ. കെ.പി.ആർ. ഉൾപ്പെടെ കണ്ണൂരിലെ മുതിർന്ന നേതാക്കളോടൊപ്പം ജയരാജനും ഉണ്ടായിരുന്നു. ചെറുപ്പകാലം മുൽ എസ്.എഫ്.ഐ.യുടെ സജീവ പ്രവർത്തകനായി SFI, DYFI എന്നീ സംഘടനകളുടെ അമരക്കാരനായി വളരെ പെട്ടന്നാണ് ജയരാജന്റെ വളർച്ച. ഈ വളർച്ചയിൽ അസൂയപൂണ്ട RSS കോൺഗ്രസ്സും ഗുണ്ടാ സംഘങ്ങളെ പറഞ്ഞയച്ച് നിരവധി തവണ ജയരാജനെ വധിക്കാൻ ശ്രമിക്കുകയുണ്ടായി. ഏറ്റവും ഒടുവിലായി ഒരു തിരുവോണ നാളിലാണ് ജയരാജനെ വധിക്കാൻ RSS നിയോഗിച്ച ക്വട്ടേഷൻ സംഘം ജയാരാജനെ വീടിനകത്ത് കയറി വെട്ടിക്കൊലപെടുത്താൻ ശ്രമിച്ചത്. 30 ഓളം ആഴത്തിലുള്ള വെട്ടുകളാണുണ്ടായിരുന്നത്. വലത് കൈ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിൽ ആയിരുന്നു. കൊന്നു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അക്രമികൾ ഒളിച്ചോടിയത്.

എന്നാൽ ഒരു നേരിയ ശ്വാസം ജയരാജനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആ മനക്കരുത്തിന് മുമ്പിൽ ഒരു കൊലക്കത്തിക്കും സ്ഥാനമില്ലാ എന്ന് തുടർന്നുള്ള ജയരാജന്റെ തിരിച്ചുവരവിലൂടെ ലോകത്തിന് മനസിലായി. ഇപ്പോഴും ജയരാജനെ മാനസികമായി തളർത്താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ ഇല്ലാത്ത CBI കേസ് ഉയർത്തിക്കാട്ടി UDFഉം BJPയും നെറികെട്ട പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ്. കേന്ദ്രസർക്കാരിൽ സമ്മർദ്ദം നടത്തി CBI യെ ഉപയോഗിച്ച് ഷുക്കൂർ വധക്കേസിൽ അനുബന്ധ കുറ്റപത്രം നൽകി. തുടർന്ന് ഇതിനെ ജയരാജൻ ചോദ്യം ചെയ്തതോടെ ഹൈക്കോടതി ഈ തീരുമാനം റദ്ദാക്കുകയായിരുന്നു.

Advertisements

 

ഇതോടെ UDFനും BJPക്കും കനത്ത തിരിച്ചടിയാമ് കിട്ടിയത് ഓപ്പം CBIക്കും. ഇതിനിടെയിലാണ് ഇപ്പോൾ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇതോടെ 10 വർഷo എം.പി. ആയിവികസന മുരടിപ്പ് മാത്രം സമ്മാനിച്ച മുല്ലപ്പള്ളിയെ പിഴുതെറിയാൻ പറ്റിയ സ്ഥാനാർത്ഥിയെ ലഭിച്ച ആവേശത്തിലാണ് പ്രവർത്തകർ. ഇത്തവണ കെ. പി. ഉണ്ണികൃഷ്ണൻ വിജയിച്ച ഭൂരിപക്ഷത്തിലേക്ക് എത്തിക്കുമെന്നാണ് നാതാക്കളുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *