പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 23 മുതൽ 30 വരെ

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ തീയതി കുറിച്ചു. മാർച്ച് 23 മുതൽ ആരംഭിച്ച് 30ന് കാളിയാട്ടത്തോടുകൂടി ഉത്സവം സമാപിക്കും. വടക്കെ മലബാറിലെ പ്രശസ്ത ക്ഷേത്രമാണ് കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം ചേമഞ്ചേരി പൊറ്റമ്മൽ കുടുംബത്തിലെ കാരണവർ നമ്പീശനാണ് കാളിയാട്ടം കുറിക്കലിന് നേതൃത്വം നൽകിയത്.
ഇന്ന് വൈകീട്ട് ഊരാളന്മാരുടെ സാന്നിദ്ധ്യത്തിൽ പ്രശനംവെച്ചതിന് ശേഷമാണ് ഔപചാരിക പ്രഖ്യാപന ചടങ്ങ് നടക്കുക.

