പിലാക്കാട്ട് ഭാസ്‌കരന്റെ ചെറുകഥാ സമാഹാരം “മഴ പെയ്യുന്നു തോരുന്നു” പ്രകാശനം ചെയ്തു

കൊയിലാണ്ടി: കെടവൂർ ഭാസി എന്ന തൂലികാ നാമത്തിൽ കഥകൾ രചിച്ച അന്തരിച്ച പിലാക്കാട്ട് ഭാസ്‌കരന്റെ “മഴ പെയ്യുന്നു തോരുന്നു” എന്ന ചെറുകഥാ സമാഹാരം നോവലിസ്റ്റ് ഡോ.ഖദീജ മുംതാസ് പ്രകാശനം ചെയ്തു. പിലാക്കാട്ട് ഭാസ്‌കരന്റെ സമകാലീകരായ ചെട്യാറമ്പത്ത് രാമൻ കുട്ടി , ശ്രീധരൻ ചെട്ട്യാറമ്പത്ത്, ആണ്ടി നടുക്കണ്ടി എന്നിവർ പുസ്തകം ഏറ്റുവാങ്ങി.
കൊയിലാണ്ടി മമ്മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കന്മന ശ്രീധരൻ, കവി മേലൂർ വാസുദേവൻ, കെ.കെ.മുഹമ്മദ്, സി.കുഞ്ഞമ്മദ്, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി.സുന്ദരൻ, എൻ.വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.കെ.ഭരതൻ സ്വാഗതവും, ജൂഗിൽ കുമാർ നന്ദിയും പറഞ്ഞു.

