ഒന്നേക്കാല്‍ വയസ് പ്രായമുള്ള കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തില്‍ വിചിത്രമൊഴി

ആലപ്പുഴ: ആലപ്പുഴ പട്ടണക്കാട് ഒന്നേകാല്‍ വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കൊന്ന സംഭവത്തില്‍ മാതാവിന്റെ വിചിത്രമൊഴി. കുഞ്ഞ് കരഞ്ഞപ്പോള്‍ പെട്ടെന്ന് ദേഷ്യം വന്ന് വാ പൊത്തിപ്പിടിച്ചതാണ്. മൂക്കും അറിയാതെ പൊത്തിപ്പിടിച്ചു. ശ്വാസം മുട്ടിയെന്ന് അറിഞ്ഞില്ലെന്നും അബദ്ധം പറ്റിയതാണെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. കൊല്ലണമെന്ന് ഉദ്ദേശിച്ച് ചെയ്തതല്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണ വിശ്വാസത്തിലെടുത്തിട്ടില്ല.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കാനൊരുങ്ങുകയാണ്. കുട്ടിയെ അമ്മ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് ഭര്‍തൃമാതാവ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചുണ്ടിലുള്ള ചെറിയ മുറിവല്ലാതെ കുഞ്ഞിന്‍റെ ദേഹത്ത് വേറെ മുറിവുകളൊന്നുമില്ല.

പക്ഷേ, കുട്ടിക്ക് രണ്ടുമാസം പ്രായമുള്ളപ്പോഴും മര്‍ദ്ദിച്ചതായി പരാതിയുണ്ടായിരുന്നു. അന്ന് പട്ടണക്കാട് പോലീസില്‍ ഭര്‍തൃമാതാവ് പരാതി നല്‍കിയിരുന്നു. പക്ഷേ അന്നത് കേസാക്കിയില്ല. വിഷയം പോലീസ് ഇരുകൂട്ടരെയും വിളിച്ച് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കി. 2018 മാര്‍ച്ച് 28-നായിരുന്നു പരാതി.

