പാലിയേറ്റീവ് കെയര്‍ സെന്ററിന് കെട്ടിടമായി

പേരാമ്പ്ര: ആറു വര്‍ഷമായി കോടേരിച്ചാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രദ്ധ പാലിയേറ്റീവ് കെയറിന്റെ കെട്ടിടം ഡോ. എസ്.എ. അറിവു ശെല്വന് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഏഴ് സെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിട നിര്‍മാണത്തിന്റെ വലിയ പങ്കും തൊഴിലാളികള്‍ സൗജന്യമായാണ് ചെയ്തത്. ഹോം കെയര്‍, വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസി സംവിധാനങ്ങള്‍ എന്നിവ ശ്രദ്ധയുടെ ഭാഗമായുണ്ട്.
