പാവപ്പെട്ടവന്റെ കണ്ണീരൊപ്പിയ ആദ്യ മന്ത്രസഭാ യോഗം
തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ജെ തോമസിനെ ദേശാഭിമാനി ജനറല്‍ മാനേജരായി തെരഞ്ഞെടുത്തു. ജനറല്‍ മാനേജരായിരുന്ന ഇ പി ജയരാജന്‍ മന്ത്രിയായതിനെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞതിനാലാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം കെ ജെ തോമസിനെ ജനറല്‍ മാനേജരായി തീരുമാനിച്ചത്.
ആലപ്പുഴ സംസ്ഥാനസമ്മേളനത്തെ തുടര്‍ന്നാണ് കെ ജെ തോമസ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1973ല്‍ കൂട്ടിക്കല്‍ പഞ്ചായത്ത് അംഗമായി. 79 മുതല്‍ 84 വരെ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1987ല്‍ നിയമസഭാംഗവുമായി. 1978ല്‍ കാഞ്ഞിരപ്പള്ളി താലൂക്ക് സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമായി. 2004ല്‍ ജില്ലാ സെക്രട്ടറിയായ അദ്ദേഹം പത്തുവര്‍ഷം കോട്ടയത്തെ പാര്‍ടിയെ നയിച്ചു. കഴിഞ്ഞ ജില്ലാസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ചുമതല ഒഴിഞ്ഞു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റാണ്്.

അവകാശപ്പോരാട്ടങ്ങളുടെ മുന്നണിയില്‍നിന്നാണ് കെ ജെ തോമസ് വിപ്ളവപ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തിയത്. തൊഴിലില്ലായ്മയ്ക്കെതിരെ പാര്‍ലമെന്റ് വളയല്‍ സമരഭടനായി അറസ്റ്റിലായി. അന്ന് തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ചുരുളി–കീരിത്തോട് സമരത്തില്‍ പങ്കെടുത്തു. 1969ലെ ട്രാന്‍സ്പോര്‍ട്ട് സമരം നയിച്ചും ജയില്‍വാസം അനുഭവിച്ചു.

കാഞ്ഞിരപ്പള്ളി കൂട്ടിക്കല്‍ കൊല്ലംപറമ്പില്‍ പരേതരായ ജോസഫ്–റോസമ്മ ദമ്പതികളുടെ മകനാണ്. തോട്ടയ്ക്കാട് മാരൂര്‍ ലില്ലിക്കുട്ടിയാണ് ഭാര്യ. മഞ്ജുറാണി, കൊച്ചുറാണി, കൊച്ചുവാവ എന്നിവരാണ് മക്കള്‍. സുദേവ്, നിബു, ഷൈബിന്‍ എന്നിവര്‍ മരുമക്കളാണ്.




