പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം

പുതുപ്പാടി: പുതുപ്പാടി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം. കൈതപ്പൊയില്‍ കരുണ കെയര്‍ സെന്ററില്‍ രണ്ടു ബെഡുകളുള്ള മുറിയാണ് സൗജന്യ ചികിത്സയ്ക്ക് വിട്ടുകൊടുത്തത്. ഡോക്ടര്‍ എം. ശാന്തറാമിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയാണ് ഇത്. ചികിത്സയും രോഗികള്‍ക്ക് സൗജന്യമായിരിക്കും.
സൗജന്യ ചികിത്സ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ഷിഹാബ് കൈതപ്പൊയില്‍, പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, സെക്രട്ടറി പി. ബാലന് എന്നിവര്‍ സംസാരിച്ചു.

