KOYILANDY DIARY

The Perfect News Portal

പാലാരിവട്ടം മേല്‍പാലം അഴിമതി കേസ്; മുന്‍കൂര്‍ ജാമ്യം തേടി മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ്. അറസ്റ്റ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകരെ ഇബ്രാഹിംകുഞ്ഞ് കണ്ടു.

അതേസമയം, അന്വേഷണാനുമതി ലഭിച്ച സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടീസ് നല്‍കും. ക്രമിനല്‍ നടപടി ചട്ടത്തിലെ 41 വകുപ്പ് പ്രകാരമാണ് നടപടി. ഇതിനായി വിജിലന്‍സ് അന്വേഷണസംഘം യോഗം ചേരുന്നുണ്ട്. നേരത്തെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യാവലി തയാറാക്കിയാകും തുടര്‍നടപടി.

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് വിജിലന്‍സ് സംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അറസ്റ്റിന് അനുമതി നല്‍കിയേക്കുമെന്നുള്ള സൂചനകള്‍ കൂടി പുറത്തു വന്നതോടെയാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരോട് ഇബ്രാബിംകുഞ്ഞ് നിയമോപദേശം തേടിയത്.

Advertisements

അതേ സമയം, ചോദ്യം ചെയ്യലിന് വഴങ്ങിയാല്‍ അറസ്റ്റ് ഒഴിവാക്കാം. ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നപക്ഷം ഇത് സാധ്യമാകും. യുഡിഎഫ് നേതൃത്വവും ഇത്തരമൊരു നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *