പാമ്പന്‍ കടല്‍പ്പാലത്തിന് ബോംബ് ഭീഷണി

രാമേശ്വരം: പാമ്പന്‍ കടല്‍പ്പാലത്തിന് ബോംബ് ഭീഷണി. ചെന്നൈയിലെ പൊലീസ് ഒഫീസിലാണ് ഫോണില്‍ ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ രാമേശ്വരമായി ബന്ധിപ്പിക്കുന്ന റോഡിലും റെയില്‍ പാളങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വാഹന പരിശോധനയും പൊലീസ് ശക്തമാക്കി.
ശ്രീലങ്കന്‍ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഭീഷണി സന്ദേശം പൊലീസ് ഗൗരമവമായെടുത്തിട്ടുണ്ട്. രാമേശ്വരത്തെ രാമനാഥ ക്ഷേത്രമുള്‍പ്പടെയുള്ളവയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ശ്രീലങ്കയില്‍ നിന്നും ഭീകരര്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തീരസംരക്ഷണ സേനയും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

