പാപ്പുവന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം

സിഡ്നി: പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം.പാപ്പുവ ന്യൂഗിനിയയിലെ കൊക്കൊപൊ നഗരത്തില്‍ നിന്ന് 160 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്.റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിറ്റേന്നാണ് വീണ്ടും ശക്തമായ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്ക്കിയിട്ടില്ല.
