പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ ക്യാമ്പുകളില്‍ നല്‍കണം
കൊച്ചി> പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ കേന്ദ്രീകൃത ശേഖരണ കേന്ദ്രങ്ങളിലെത്തിക്കാതെ ക്യാമ്പുകളില്‍ നല്‍കണമെന്ന് എറണാകുളം ജില്ലാ കണ്ട്രോള് റും അറിയിച്ചു. അരി, പലവ്യഞ്ജനം, മറ്റ് സാധന സാമഗ്രികള്‍ എന്നിവ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ ഭരണകൂടം നടത്തുന്ന ശേഖരണ കേന്ദ്രത്തില്‍ എത്തിക്കണം. പത്തടിപ്പാലം ഗവ. റസ്റ്റ്ഹൗസില്‍ ഇനി സാധന സാമഗ്രികള്‍ എത്തിക്കേണ്ടതില്ല.



